Home America ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ആഘോഷപൂർവം നടത്തി

ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ആഘോഷപൂർവം നടത്തി

544

ഡാളസ്: 2022 ഏപ്രിൽ 30-ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്, ഡാളസ് ക്രിസ്തുരാജ ക്നാനായ കാത്തലിക് ഇടവകയിലെ 24 കുട്ടികൾ, അവരുടെ മാതാപിതാക്കളോടൊപ്പം,വിശുദ്ധിയുടെയും പുതുമയുടെയും പ്രതീകമായ വെള്ള വസ്ത്രം ധരിച്ച്, ആദ്യമായി ദിവ്യകാരുണ്യ കൂദാശ സ്വീകരിക്കാനുള്ള ആവേശത്തോടെ നീങ്ങി. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. ഇടവക വികാരി ഫാ.എബ്രഹാം കളരിക്കൽ, ഫാ. മുൻ ഇടവക വികാരി ഫാ. ജോസഫ് ശൗര്യംമാക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. ഈ സുപ്രധാന കുദാശക്ക് മുന്പായി കുട്ടികൾ നന്നായി തയ്യാറെടുക്കുകയും മാതാപിതാക്കളോടൊപ്പം ആദ്യമായി കുമ്പസാരം നടത്തുകയും ചെയ്തു. കുട്ടികളുടെ വിശ്വാസ രൂപീകരണത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ട ഒരുക്കമുണ്ടായിരുന്നു. കുട്ടികളെയും മാതാപിതാക്കളെയും CCD അധ്യാപകരെയും അവരുടെ അർപ്പണബോധത്തിനും വിലമതിക്കാനാവാത്ത പ്രയത്നത്തിനും ബിഷപ്പുമാരും വൈദികരും അഭിനന്ദിച്ചു. ഈ പരിപാടിക്ക് ഇടവകയുടെ മികച്ച പങ്കാളിത്തവും സാന്നിധ്യവും ഉണ്ടായിരുന്നു . സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.
ബൈജു ആലപ്പാട്ട് പി.ആർ.ഒ.