Home Headline വിസിറ്റേഷന്‍ സന്യാസിനി സമൂഹം (SVM) | പ്രഥമവ്രതവാഗ്ദാനവും, നിത്യവ്രതവാഗ്ദാനവും | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

വിസിറ്റേഷന്‍ സന്യാസിനി സമൂഹം (SVM) | പ്രഥമവ്രതവാഗ്ദാനവും, നിത്യവ്രതവാഗ്ദാനവും | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

756

കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ അഞ്ച് അര്‍ത്ഥിനികള്‍ ആദ്യ വ്രതവാഗ്ദാനത്തിലൂടെയും, അഞ്ച് സിസ്റ്റര്‍മാര്‍ നിത്യവ്രതവാഗ്ദാനത്തിലൂടെയും ദൈവത്തിനായി തങ്ങളെത്തന്നെ ആത്മാർപ്പണം ചെയ്യുന്നു. ഈ ഭക്തിനിര്‍ഭരമായ കര്‍മ്മങ്ങള്‍ 2022 മെയ് 13 വെളളിയാഴ്ച രാവിലെ 10 മണിക്ക് എസ്.എച്ച് മൗണ്ട് തിരുഹൃദയ ആശ്രമ ദൈവാലയത്തില്‍ വച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

“ചങ്കുതുറന്നു സ്നേഹിച്ച തിരുഹൃദയ നാഥൻ്റെ ചങ്കകാൻ….. അവിടുത്തെ ശാന്ത മധുര വിനയഭാവം സ്വന്തമാക്കി…. പരി. അമ്മയുടെ സന്ദർശന തീക്ഷണതയോടെ… സുവിശേഷത്തിലെ ക്രിസ്തുവിനെ അടുത്ത നുകരിക്കാൻ… സ്ത്രികളുടെ പുണ്യ സാംഗോപാംഗ ജീവിതത്തിലൂടെ… തെക്കുംഭാഗ ക്നാനായ സമുദായത്തിൻ്റെയും തിരുസഭയുടെയും ലോകം മുഴുവൻ്റെയും രക്ഷയ്ക്കായി ദൈവദാസൻ മാക്കീൽ പിതാവിനാൽ1892June 24-ന് ക്നാനായ സമുദായത്തിലെ സ്ത്രികൾക്കായി കോട്ടയം അതിരൂപതയിൽ സ്ഥാപിതമായ ആദ്യ സന്യാസിനി സമൂഹം…. പരി. കന്യകാമറിയത്തിൻ്റെ വിസിറ്റേഷൻകന്യകാ സമൂഹം.

സ്ഥാപക പിതാവ് ദൈവദാസൻമാക്കിൽ പിതാവിൻ്റെയും, ആദ്യ അമ്മമാരുടെയും പുണ്യ മാതൃക പിൻചെന്ന്SVM സമൂഹം130 വർഷങ്ങൾ പിന്നിടുമ്പോൾ, മൂല്യച്യുതിയും, വിശ്വാസവും വിശ്വസ്തതയും നഷ്ടപ്പെട്ടിരിക്കുന്ന ഈ ആധുനിക ലോകത്തിന് നൽകുന്ന സംഭാവനകൾ നിർവചനീയം തന്നെ. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സ്ത്രിശാക്തീകരണം, മതബോധനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ ,ഇടവക കുടുംബപ്രേഷിതത്വങ്ങൾ, മിഷൻ പ്രവർത്തനങ്ങൾ…. എന്നിവയിലൂടെ കോട്ടയം അതിരൂപതയിൽ, സീറോ മലബാർ സഭയിൽ, ഈ ലോകത്തിൽ ദൈവ ശുശ്രൂഷയുടെ പുളിമാവായി ഈ സമൂഹം പ്രവർത്തിക്കുന്നു.

സന്യാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ രക്തം ചിന്താതെ രക്ത സാക്ഷിയാകാൻ. ആരുടെയും സ്വന്തമാകാതെ എല്ലാവർക്കും എല്ലാ മാകാൻ…. ചെറുപ്പത്തിൻ്റെ ചുറുചുറുക്കോടെ… വിശ്വാസ തീക്ഷ്ണതയിൽ വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറാൻ.. ഈ ലോകത്തിൽ ക്രിസ്തുവിൻ്റെ പരിമളമാകാൻ.. ആത്മാവിൽ ജ്വലിച്ച് പ്രേഷിത തീക്ഷണതയോടെ 5 സഹോദരിമാർ നിത്യവ്രതവാഗ്ദാനത്തിലൂടെയും, 5 സഹോദരിമാർ ആദ്യ വ്രതവാഗ്ദാനത്തിലൂടെയും ദൈവത്തിനായി തങ്ങളെത്തന്നെ ആത്മാർപ്പണം ചെയ്യുന്നു.