കോട്ടയം: ക്നാനായ സമുദായത്തിന്റെ പ്രേഷിത ചൈതന്യവും പൈതൃകവും പരിപോഷിപ്പിക്കുന്നതില്‍ അല്മായ സംഘടനകളുടെ പങ്കു നിസ്തുലമാണെന്നു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയിലെ അല്മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ അതിരൂപതാ ഭാരവാഹികളുടെ സംയുക്ത നേതൃസമ്മേളനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം പൂര്‍വ്വികര്‍ പകര്‍ന്നു നല്കിയ മഹത്തായ വിശ്വാസ പൈതൃകവും തനിമയും ഇഴയടുപ്പവും കാത്തുപരിപാലിക്കുന്നതിന് അല്മായ സംഘടനകള്‍ നേതൃത്വം വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.വൈ.എല്‍ ചാപ്ലെയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴി, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന് ജോസ് പാറയില്‍,കെ.സി. ഡബ്ല്യു.എ ട്രഷറര്‍ എല്‍സമ്മ സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. അതിരൂപതാ സമുദായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുവാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച സംഗമത്തില്‍ കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ ചാപ്ലെയിന്‍മാരും അതിരൂപതാ ഭാരവാഹികളും പങ്കെടുത്തു.
Home Headline ക്നാനായ സമുദായത്തിന്റെ പ്രേഷിതചൈതന്യവും പൈതൃകവും പരിപോഷിപ്പിക്കുന്നതില്‍ അല്മായ സംഘടനകളുടെ പങ്ക് നിസ്തുലം: മാര്‍ മാത്യു മൂലക്കാട്ട്