Home America അവിസ്മരണീയ മാതൃദിനം ഒരുക്കി ഫിലാഡെൽഫിയ ക്‌നാനായ മിഷൻ

അവിസ്മരണീയ മാതൃദിനം ഒരുക്കി ഫിലാഡെൽഫിയ ക്‌നാനായ മിഷൻ

201

ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്ക് മിഷണിൽ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ നടന്ന മാതൃദിനാഘോഷം അമ്മ എന്ന പുണ്യ ജീവിതത്തെ ആഘോഷമാക്കി. കൃതജ്ഞതാബലിക്ക് ശേഷം വിശ്വാസ പരിശീലന കുട്ടികൾ എന്റെ അമ്മ എന്ന പ്രത്യേക പരുപാടി ഒരുക്കി. എല്ലാം അമ്മമാർക്കും പൂക്കൾ നൽകി സമ്മേളന ഹാളിലേക്ക് ആനയിച്ചു. തുടർന്ന് മിഷൻ ലീഗ് കുട്ടികൾ ഒരുക്കിയ അമ്മയ്ക്ക് ഒരു കത്ത് കൈമാറി. യുവജനങ്ങൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അമ്മമാരേ ഹാളിലേക്ക് ആനയിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് അമ്മമാർക്ക് പ്രത്യേക ഭക്ഷണം ഒരുക്കി അമ്മ വീടിന്റെ മധുരം പങ്കുവെച്ചു.