കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ അഞ്ച് അര്‍ത്ഥിനികള്‍ സഭാവസ്ത്ര സ്വീകരണവും പ്രഥമവ്രഥ വാഗ്ദാനവും, അഞ്ച് ജൂണിയര്‍ സിസ്റ്റര്‍മാരുടെ നിത്യവ്രഥ വാഗ്ദാനവും നടത്തി. മെയ് 13 വെളളിയാഴ്ച രാവിലെ 10 മണിക്ക് എസ്.എച്ച് മൗണ്ട് തിരുഹൃദയ ആശ്രമ ദൈവാലയത്തില്‍ വച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു.