Home Headline കാര്‍ട്ട് കരിയര്‍ അവബോധ സെമിനാര്‍ മെയ് 15 ഞായറാഴ്ച

കാര്‍ട്ട് കരിയര്‍ അവബോധ സെമിനാര്‍ മെയ് 15 ഞായറാഴ്ച

109

കോട്ടയം അതിരൂപതയിലെ ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗും വേദിക് ഐ.എ.എസ് അക്കാദമിയും സംയുക്തമായി കരിയര്‍ അവബോധ സെമിനാര്‍ സംഘടിപ്പിക്കുന്നു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ മെയ് 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സംഘടിപ്പിക്കുന്ന സെമിനാറില്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്, എംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസുകൾ നയിക്കും. വിശദവിവരങ്ങള്‍ക്ക് 79834 02889 എന്ന നമ്പരില്‍ ബന്ധപ്പെടുക.