Home Headline നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

240

കോട്ടയം അതിരൂപതയിലെ ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം അള്‍ജീരിയ ടൂണീഷ്യ അപ്പസ്‌തോലിക് ന്യുണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസനം, കരിയര്‍ അവബോധം, ജീവിത ദര്‍ശനം, സാമൂഹ്യ പ്രതിബദ്ധത എന്നീ വിഷയങ്ങളെക്കുറിച്ചു ഡോ. അലക്‌സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നയിച്ചു. ക്യാമ്പില്‍ പങ്കെടുത്ത 131 കുട്ടികളില്‍ നിന്നും തുടര്‍ പരിശീലനത്തിനായി 75 കുട്ടികളെ തെരഞ്ഞെടുത്തു. ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ കാര്‍ട്ട് മെന്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.