കടുത്തുരുത്തി: കോവിഡ് ബാധിച്ച് മരിച്ച കുറുപ്പന്തറ കൊച്ചുപറമ്പില്‍ ബാബു-ജോളി ദമ്പതികളുടെ നാല് പെണ്മക്കള്ക്കായി ബാബു ചാഴികാടന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്കുന്ന ഭവനത്തിന്റെ വെഞ്ചരിപ്പു കര്‍മ്മവും, താക്കോല്‍ ദാനവും ബാബു ചാഴികാടന്റെ 31-ാം ചരമവാര്‍ഷിക ദിനമായ 2022 മെയ് 15 ഞായറാഴ്ച വൈകുന്നേരം 5.30 ന് നടത്തപ്പെടുന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ ചേര്‍ന്ന് വീടിന്റെ ആശീര്‍വാദ കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ബാബു ചാഴികാടന് ഫൗണ്ടേഷന് ചെയര്മാന് തോമസ് ചാഴികാടന് എം.പി സ്വാഗതം ആശംസിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജിന്റെ അദ്ധ്യക്ഷതിയില്‍ കൂടുന്ന അനുസ്മരണ സമ്മേളത്തില്‍ പാലാ രൂപതാ സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹ പ്രഭാക്ഷണം നടത്തും. കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ്.കെ മാണി എം.പി അനുസ്മരണ പ്രഭാക്ഷണം നടത്തി ഭവനത്തിന്റെ താക്കോല്‍ സമര്‍പ്പിക്കും. ചടങ്ങില്‍ അഡ്വ.സെബാസ്റ്റിയന് കുളത്തുങ്കല്‍ (എം.എല്‍.എ), അഡ്വ.ജോബ് മൈക്കിള്‍ (എം.എല്‍.എ), പ്രമോദ് നാരായണന് (എം.എല്‍.എ), മോന്‍സ് ജോസഫ് (എം.എല്‍.എ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, സ്റ്റീഫന്‍ ജോര്‍ജ് (എക്സ് എം.എല്‍.എ), പി.എം മാത്യു (എക്സ് എം.എല്‍.എ), പി.വി സുനില്‍ (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), കോമളവല്ലി രവീന്ദ്രന് (മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) ഡോ.കുര്യാസ് കുമ്പളക്കുഴി (ബാബു ചാഴികാടന് ഫൗണ്ടേഷന് അംഗം), ഫാ.എബ്രഹാം കുപ്പപ്പുഴക്കല്‍ (വികാരി മണ്ണാറപ്പാറ പളളി കുറുപ്പന്തറ) എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തും. ബാബു ചാഴികാടന് ഫൗണ്ടേഷന് സെക്രട്ടറി റോയി മാത്യു ഏവര്‍ക്കും നന്ദി പറയും.
Home Headline ബാബു ചാഴികാടന് ഫൗണ്ടേഷന് | ഭവന സമര്‍പ്പണവും, വെഞ്ചരിപ്പ് കര്‍മ്മവും | ക്നാനായവോയ്സിലും KVTV- യിലും...