Home Obituary തെള്ളകം: സി. ഏലിയാമ്മ വെട്ടത്തുകണ്ടത്തിൽ

തെള്ളകം: സി. ഏലിയാമ്മ വെട്ടത്തുകണ്ടത്തിൽ

367

തെള്ളകം: കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ സി. ഏലിയാമ്മ വെട്ടത്തുകണ്ടത്തിൽ (83) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച(23.05.2022) ഉച്ചകഴിഞ്ഞ് 1.30 ന് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ചാപ്പലിലെ ശുശ്രൂഷയ്ക്കുശേഷം 2.30 ന് കാരിത്താസ് സെൻ്റ് തോമസ് പള്ളിയിൽ. അരീക്കര വെട്ടത്തുകണ്ടത്തിൽ പരേതരായ ലൂക്ക – അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത തെള്ളകം പോസ്റ്റ് ഓഫീസിൽ 34 വർഷം പോസ്റ്റ് മിസ്ട്രസായും കാരിത്താസ് ഹോസ്പിറ്റൽ, കാരിത്താസ് ഹോസ്റ്റൽ കാഞ്ഞങ്ങാട്, സീനായി സ്റ്റഡി ഹൗസ് പേരൂർ, സൗഭാഗ്യ ഓൾഡേജ് ഹോം പേരൂർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : മറിയാമ്മ ലൂക്കാ മോനിപ്പള്ളി, മേരി മാണി പുളിഞ്ഞാൽ, ബ്രിജിത്ത ജോൺ താമരക്കാട്, പരേതരായ മാണി ലുക്ക, തോമസ് ലൂക്ക.