Home Europe പതിനൊന്നാം തവണയും UKKCA കൺവൻഷൻ്റെ സ്വാഗതനൃത്തമൊരുക്കാനെത്തുന്നത് കലാഭവൻ നൈസ്

പതിനൊന്നാം തവണയും UKKCA കൺവൻഷൻ്റെ സ്വാഗതനൃത്തമൊരുക്കാനെത്തുന്നത് കലാഭവൻ നൈസ്

276

നൃത്തമെന്ന കലാരൂപത്തെ സ്നേഹിച്ച, ഉപാസിച്ച, ന്യത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, UK മലയാളി സമൂഹത്തിന് ഏറെ പരിചിതനായ കലാഭവൻ നൈസ് വീണ്ടും UKKCA കൺവൻഷന് നൃത്തസംവിധാനം നിർവ്വഹിയ്ക്കുകയാണ്. ക്നാനായ യുവജനങ്ങൾ വിവിധ വേഷങ്ങളിലെത്തി വിസ്മയം തീർക്കുന്ന, ക്നാനായ പാരമ്പര്യങ്ങളും, കേരളിയ കലാരൂപങ്ങളുമായി പതിനഞ്ചു മിനിട്ട് സമയം വേദിയിൽ ഇന്ദ്രജാലം തീർക്കുന്ന സ്വാഗതന്യത്തത്തിൻ പങ്കെടുക്കുന്നത് UKയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന യുവജനങ്ങളാണ്. പത്തു വർഷം കലാഭവനിൽ ക്ലാസിക്കൽ, വെസ്റ്റേൺ, സിനിമാറ്റിക്ക്, നൃത്തരുപങ്ങൾ അഭ്യസിച്ച് നൈസിൻ്റെ ന്യത്താഭ്യാസത്തോടുള്ള അഭിനിവേശം എന്നിട്ടു മടങ്ങിയില്ല. കലാഭവൻ ജയിം സിൻ്റെ ശിക്ഷണത്തിൽ 7 വർഷം ഭരതനാട്യവും പിന്നീട് തൃപ്പൂണിത്തുറ കലാക്ഷേത്രയിൽ നിന്ന് രണ്ടു വർഷം കഥകളിയും, കളരിയും അഭിനയവും പരിശീലിച്ചു.

നിരവധി സംസ്ഥാന, അന്തർദേശീയ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ നൈസ്, ഇപ്പോൾ നിരവധി മലയാളി സംഘടനകളൾക്കു വേണ്ടി ആയിരത്തിലധികം കുട്ടികളെയാണ് ന്യത്തം അഭ്യസിപ്പിയ്ക്കുന്നത്.ഇതിനോടകം ഇൻഡ്യ, UAE, UK എന്നിവിടങ്ങളിലായി അഞ്ഞൂറിലധികം വേദികളിൽ നൈസ് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കലാഭവൻ നൈസിൻ്റെ ഉടമസ്ഥതയിലുള്ള Dream Team UK എന്ന സംരംഭം 25 വേദികളിൽ വിവിധ നൃത്തരൂപങ്ങൾ കോർത്തിണക്കിയ സംഘനൃത്തം അവതരിപ്പിച്ചു. ഏറ്റവുമധികം നർത്തകർ ഒരുമിക്കുന്ന, ഏറ്റവുമധികം കാണികൾ ആസ്വദിക്കുന്ന UKKCA സ്വാഗതന്യത്ത മോരോ വട്ടവും വിജയതിലകമണിയുമ്പോൾ ആത്മസംതൃപ്തിയോടെ പുഞ്ചിരിയ്ക്കുന്ന കലാഭവൻ നൈസിൻ്റെ ശിക്ഷണത്തിൽ July 2 ലെ സ്വാഗതനൃത്ത പരിശീലങ്ങൾ May 28, 29 ദിവസങ്ങളിൽ Derby യിലെ ഇൻഡ്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ ആരംഭിയ്ക്കുകയാണ്.

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA