Home Europe SERVUS- യൂറോപ്പ്യൻ പ്രഥമ ക്നാനായ യുവജന സംഗമം.ഒരുക്കങ്ങൾ പൂർത്തിയായി!

SERVUS- യൂറോപ്പ്യൻ പ്രഥമ ക്നാനായ യുവജന സംഗമം.ഒരുക്കങ്ങൾ പൂർത്തിയായി!

343

SERVUS- യൂറോപ്പ്യൻ പ്രഥമ ക്നാനായ യുവജന സംഗമം.
ഒരുക്കങ്ങൾ പൂർത്തിയായി!

ബെർലിൻ: യൂറോപ്പിന്റെ മണ്ണിൽ വേരുകളൂന്നാൻ ക്നാനായ ജനത തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിൽ സമുദായത്തിന്റെ ഭാവികാവൽക്കാരായ യുവജനങ്ങൾ തയ്യാറെടുക്കുന്നു, തങ്ങളുടെ പ്രഥമ യൂറോപ്യൻ ക്നാനായ യുവജന സംഗമത്തിനായി. July 8, 9, 10 തിയതികളിൽ ജർമ്മനി,സ്വിറ്റ്സർലൻഡ്, ഓസ്ടിയ തുടങ്ങിയ രാജ്യങ്ങളിലെ ക്നാനായ യുവജനങ്ങൾ ഒന്നിച്ചണിചേർന്നുള്ള SERVUS എന്ന ഈ സൗഹൃദ കൂട്ടായ്മ ഈ മൂന്നുരാജ്യങ്ങളുടേയും സംഗമ സ്ഥലമായ , ചരിത്രമുറങ്ങുന്ന ,പ്രകൃതി രമണീയമായ ബോഡൻസെ തടാകതീരം Überlingenൽ നടത്തപ്പെടുന്നു.

KCYL ജർമ്മനിയുടെ നേതൃത്വത്തിൽ DACH എന്ന ക്നാനായ യുവജന കൂട്ടായ്മയുമായി സഹകരിച്ചാണ് യുവജന സംഗമം നടത്തുന്നത്. ക്നായി തൊമ്മൻ കൊടുങ്ങല്ലൂരിൽ അന്ന് കൊളുത്തിയ ദീപശിഖ , രക്തം നൽകി ,ജീവൻ നൽകി , തലമുറ തലമുറ കൈമാറി കെടാതെ സൂക്ഷിക്കണം എന്ന ആഹ്വാനത്തോടെ സ്പിരിച്ച്വൽ അഡ്‌വൈസ്വർ ഫാ.ബിനോയി കൂട്ടനാൽ ആണ് ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻസ് എന്നീ രാജ്യങ്ങളിലെ യുവജനങ്ങളെ എകോപ്പിപ്പിച്ചു DACH [Deutschland Austria Confoederatio Helvetica ( Switzeland’s official name in Latin )] എന്ന കൂട്ടായ്മ സ്ഥാപിച്ചത്.

യുറോപ്പിലെ മറ്റു രാജ്യങ്ങളിലെ ക്നാനായ യുവജനങ്ങളുടെ പങ്കാളിത്തം സംഗമത്തിനു മാറ്റുകൂട്ടുന്നു. മുഖ്യ അഥിതിയായി ക്നാനായ സമുദായ ഗോത്രത്തലവൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും, യുവജനങ്ങൾക്കു ആവേശവും ഊർജവുമായി ക്നാനായ യുവജന കൂട്ടായ്മ KCYL അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിലും സംഗമത്തിൽ സന്നിഹിതരാകും.

ലോകത്തിലെ തന്നെ അതിമനോഹരമായ മൈനാവ് ദ്വീപിലോട്ടുള്ള ബോട്ടുയാത്രയും അവിടുത്തെ കൺകുളിർപ്പിക്കുന്ന കാഴ്ചകളും യുവാക്കൾക്ക് സംഗമത്തിലെ മറക്കാനാവാത്ത ഒരു അനുഭവമാക്കി തീർക്കുംവിധം സംഘാടകർ ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ യൗവനത്തിന്റെ വസന്തത്തിൽ ആർപ്പുവിളിക്കാൻ, കൂട്ടുകൂടാൻ , കൂട്ടായ്മയിൽ വളരാൻ , മറ്റുള്ളവർക്കു തണലാകാൻ , തുണയേകാൻ യൂറോപ്പിലെ ക്നാനായ യുവജനത കാത്തിരിക്കുന്നു SERVUS എന്ന യുവജന സംഗമത്തിലൂടെ.