Home Headline ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ 84-ാം ജന്മദിനാഘോഷം | ക്‌നാനായവോയ്‌സിലും KVTV -യിലും തത്സമയം

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ 84-ാം ജന്മദിനാഘോഷം | ക്‌നാനായവോയ്‌സിലും KVTV -യിലും തത്സമയം

135

കോട്ടയം: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ 84-ാം ജന്മദിനാഘോഷം 2022 മെയ് 24 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയ അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്നു. ജന്മദിനാഘോഷ പരിപാടികള്‍ ക്‌നാനായവോയ്‌സിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. കെ.സി.സി ജനറല്‍ സെക്രട്ടറി ബിനോയ് ഇടയാടി സ്വാഗതം ആശംസിച്ചുകൊണ്ട് അതിരൂപതാ പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അധ്യക്ഷതയില്‍ കൂടുന്ന ജന്മദിനാഘോഷ സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തും. സ്റ്റീഫന്‍ ജോര്‍ജ് (Ex.MLA) ആശംസ പ്രസംഗം നടത്തും. കെ.സി.സി അതിരൂപത ട്രഷറര്‍ ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍ ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിക്കും.