കല്ലറ: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് എൻ.സി സി, എസ്. പി.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കല്ലറ സെന്റ് തോമസ് ഹൈസ്കൂളിൽ യോഗാദിനം സമുചിതമായി ആചരിച്ചു. പ്രസ്തുത ചടങ്ങ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ സിബി തോമസ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. എൻ. സി.സി ഓഫീസർ ഫിൽമോൻ തോമസ്, സ്റ്റുഡന്റ്സ് പോലീസ് ഓഫീസർമാരായ ജിമിൽ ബേബി, മിനിമോൾ കെ.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.