Home Headline ബഫര്‍ സോണിനെതിരെ രാജപുരത്ത് കര്‍ഷക പ്രതിഷേധം

ബഫര്‍ സോണിനെതിരെ രാജപുരത്ത് കര്‍ഷക പ്രതിഷേധം

84

രാ​ജ​പു​രം: സു​പ്രീം കോ​ട​തി​യു​ടെ ബ​ഫ​ര്‍ സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​നും കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യ്ക്കു​മെ​തി​രെ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന​ത്ത​ടി, രാ​ജ​പു​രം ഫൊ​റോ​ന​ക​ള്‍ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം നി​ര​ന്ത​ര​മാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന ക​ര്‍​ഷ​ക​സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മ​രോ​ഷ​ത്തി​ന്‍റെ വി​ളം​ബ​ര​മാ​യി. രാ​ജ​പു​രം ടൗ​ണി​ല്‍ നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ അ​ണി​നി​ര​ന്ന പ്ര​ക​ട​നം രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ലും തു​ട​ര്‍​ന്ന് രാ​ജ​പു​രം കൃ​ഷി​ഭ​വ​നു മു​ന്നി​ല്‍ ന​ട​ന്ന ധ​ര്‍​ണ പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് പ​ട്ടാം​കു​ള​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ണ്‍ ഒ​ന്നി​ന് വ​ന്ന സു​പ്രീം കോ​ട​തി വി​ധി മാ​റി​മാ​റി ഭ​രി​ച്ച കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ക​ര്‍​ഷ​ക​രോ​ടു കാ​ണി​ച്ച അ​വ​ഗ​ണ​ന​യു​ടെ ബാ​ക്കി​പ​ത്ര​മാ​ണെ​ന്നും വ​നം​വ​കു​പ്പി​ന്‍റെ ജ​ണ്ട​യ്ക്ക​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന ബ​ഫ​ര്‍ സോ​ണ്‍ അ​തി​ന് വെ​ളി​യി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തേ​ക്കു​കൂ​ടി വ്യാ​പി​ക്കാ​തെ വ​നാ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ ഒ​തു​ക്കു​ന്ന​തി​നു​ള്ള നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു ക​ദ​ളി​മ​റ്റം പ​റ​ഞ്ഞു. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ​ന​ത്ത​ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ല​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് പീ​യൂ​സ് പ​റേ​ടം, റോ​യി ആ​ശാ​രി​ക്കു​ന്നേ​ല്‍, സ​ജി പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, ബാ​ബു പാ​ലാ​പ​റ​മ്പി​ല്‍, വി​ല്‍​സ​ണ്‍ ത​ര​ണ​യി​ല്‍, അ​ജി പൂ​ന്തോ​ട്ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ​ന​ത്ത​ടി ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​ആ​ന്‍റ​ണി ചാ​ണ​ക്കാ​ട്ടി​ല്‍ സ്വാ​ഗ​ത​വും കെ​സി​സി രാ​ജ​പു​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ചാ​രാ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. പെ​ണ്ണ​മ്മ ജെ​യിം​സ്, ടി.​യു.​മാ​ത്യു ഉ​മ്മം​കു​ന്നേ​ല്‍, ത​ങ്ക​മ്മ അ​ച്ചാ​ണ്ടി​യി​ല്‍, ജോ​ര്‍​ജ് ഐ​സ​ക്ക്, ജി​ജി കു​ര്യ​ന്‍ കി​ഴ​ക്കേ​പ്പു​റ​ത്ത്, ജി​ജി പോ​ള്‍ മൂ​ഴി​ക്ക​ച്ചാ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.