കോട്ടയം: എസ്.എസ്.എല്‍.സി,ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ കോട്ടയം അതിരൂപതയിലെ സ്കൂളുകള്‍ ഈ വര്‍ഷം ഉജ്ജ്വല വിജയം നേടി. പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിന് 10-ാം ക്ലാസ് പരീക്ഷയില്‍ 100% വിജയവും ഹയര്‍സെക്കണ്ടറി 98% വിജയവും ലഭിച്ചു. കൂടാതെ സേക്രഡ് ഹാര്‍ട്ട് പയ്യാവൂര്‍, സെന്റ്
സേവ്യേഴ്സ് കണ്ണങ്കര, സെന്റ് ആന്‍സ് കോട്ടയം, മേരിലാന്റ് മടമ്പം, ഒ.എല്‍.എല്‍. ഉഴവൂര്‍, സെന്റ് ജോര്‍ജ് കൈപ്പുഴ, ഹോളിക്രോസ് മോനിപ്പള്ളി, എസ്.എച്ച് മൗണ്ട്, സെന്റ് തോമസ് ചിങ്ങവനം, സെന്റ് തോമസ് കല്ലറ, സെന്റ് മര്‍സിലിനാസ് നട്ടാശ്ശേരി, സെന്റ് തോമസ് പുന്നത്തുറ, സെന്റ് മൈക്കിള്‍സ് കടുത്തുരുത്തി, സെന്റ് മേരീസ് കിടങ്ങൂര്‍ എന്നീ സ്കൂളുകള്‍ക്ക് 100% വിജയവും, സെന്റ് അഗസ്റ്റ്യന്‍സ് കരിങ്കുന്നത്തിന് 99.9%വും, ഹോളി ഫാമിലി രാജപുരത്തിന് 98.5% വും വിജയം ലഭിച്ചു.