കോട്ടയം: അതിരൂപതയുടെ വനിതാ അല്മായ സംഘടനയായ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന് സുവര്‍ണ്ണജൂബിലി ആഘോഷങ്ങ ളോടനുബന്ധിച്ച് അതിരൂപതാതല ഏകദിനധ്യാനം സംഘടിപ്പിക്കുന്നു. ജൂണ്‍ 24 വെളളിയാഴ്ച കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ രാവിലെ 9.30 മുതല്‍ 4 മണി വരെ നടത്തപ്പെടുന്ന ധ്യാനം വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. കടുത്തുരുത്തി ഫൊറോന വികാരി ഫാ. എബ്രാഹം പറമ്പേട്ട് ആമുഖ സന്ദേശം നല്‍കും. പാമ്പാടി ഗുഡ്ന്യൂസ് ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് ചീങ്കല്ലേല്‍ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സമാപന സന്ദേശം നല്‍കുകയും ദിവ്യകാരുണ്യ പ്രദിക്ഷണത്തിനു കാര്‍മ്മികത്വം വഹിക്കുകയും ചെയ്യും. ഫൊറോന പ്രസിഡന്റ് പ്രൊഫ.അല്‍ഫോന്‍സ ചെറിയാന്റെ നേതൃത്വത്തിലുള്ള ഫൊറോന ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. വിവിധ ഫൊറോനകളില്‍ നിന്നായി 700 ലധികം പേര് പങ്കെടുക്കും.
Home Headline ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന് സുവര്‍ണ്ണ ജൂബിലി | ഏകദിനധ്യാനം | ക്നാനായവോയ്സിലും KVTV-യിലും തത്സമയം