Home Headline വൈകിവന്ന നീതിയെന്ന് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്

വൈകിവന്ന നീതിയെന്ന് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്

202

കോട്ടയം: അഭയ കേസുമായി ബന്ധപ്പെട്ട കോടതിവിധി വൈകിവന്ന നീതിയാണെന്ന് ക്​നാനായ കത്തോലിക്ക കോൺഗ്രസ്​. വിധിയില്‍ ദൈവത്തിന് നന്ദിയെന്നും
കെ.സി.സി അതിരൂപത പ്രസിഡന്‍റ്​ തമ്പി എരുമേലിക്കരയും ജനറൽ സെക്രട്ടറി ബിനോയ് ഇടയാടിയിലും പറഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്ന് ക്‌നാനായ സമൂഹം
വിശ്വസിക്കുന്നു. ഫാ. കോട്ടൂരും, സിസ്റ്റര്‍ സെഫിയും നിരപരാധികളാണെന്നാണ് തങ്ങളുടെ ബോധ്യമെന്നും അവർ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജോമോന്‍
പുത്തന്‍പുരക്കല്‍ പറഞ്ഞതൊന്നും ശരിയല്ല. അദ്ദേഹത്തിന്റെ വിശ്വാസ്യത എത്രത്തോളമെന്ന് എല്ലാവര്‍ക്കും അറിയാം. സിറിയക് ജോസഫ് കേസില്‍ ഇടപെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.