കോട്ടയം: കെ.സി.എസ്.എല്‍ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘അക്ഷരം പണിയട്ടെ സ്നേഹപാലങ്ങള്’ പദ്ധതിക്ക് സെന്റ് മര്‍സലിനാസ് സ്കൂളില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി കെ.സി.എസ്.എല്‍ അംഗങ്ങള്‍ പഠന സാമഗ്രികള്‍, നോട്ടുബുക്ക് എന്നിവ യൂണിറ്റ് തലത്തില്‍ ശേഖരിച്ച് പഞ്ചാബ് മിഷനിലെ കുട്ടികള്‍ക്ക് യഥാസമയം എത്തിച്ചു നല്കുന്നു. അതിരൂപതയുടെ എല്ലാ സ്കൂളിലും പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ അതിരൂപത ഡയറക്ടര്‍ ഫാ. ചാക്കോ വണ്ടന്‍കുഴി നോട്ടു ബുക്കുകള്‍ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ കൊച്ചുത്രേസ്യ എസ്. വി. എം, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെറിന് എസ്.വി.എം, കെ.സി.എസ്.എല്‍ ആനിമേറ്റര്‍മാരായ സിസ്റ്റര്‍ നീത എസ്.വി.എം, സിസ്റ്റര്‍ തുഷാര എസ.വി.എം തുടങ്ങിയവര്‍ സംബന്ധിച്ചു.
Home Headline കെ.സി.എസ്.എൽ കോട്ടയം അതിരൂപത ‘അക്ഷരം പണിയട്ടെ, സ്നേഹപാലങ്ങള്’ പദ്ധതിക്ക് തുടക്കമായി.