നോർത്ത് അമ്മേരിക്ക ക്നാനായ റീജിയൺ വൊക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വൊക്കേഷൻ ഡിസേർമെൻറ് ധ്യാനം സംഘടിപ്പിച്ചു. ക്നാനായ റീജിയൺ വൊക്കേഷൻ കമ്മിഷൻ ഡയറക്ടർ ഫാ. ബിബി തറയിൽ ഉദ്ഘാടനം ചെയ്തു.ഫാ. തോമസ്സ് മുളവനാൽ വി.കുർബാന അർപ്പിച്ച് സന്ദേശം നൽകി.ഫാ.ജോസഫ് തച്ചാറ, ബ്രദർ. മോസസ്സ് എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകി. മൂന്ന് ദിവസം നടത്തപ്പെട്ട കൂട്ടായ്മയിൽ ധ്യാനചിന്തയോടൊപ്പം വിവിധയിനം പ്രോഗ്രാമുകളും നടത്തപ്പെട്ടു. ചിക്കാഗോയിലുള്ള സെന്റ് ബെനഡിക്റ്റയിൽ ധ്യാനകേന്ദ്രത്തിലാണ് കൂട്ടായ്മ നടത്തപ്പെട്ടത്.