ചിക്കാഗോ: പ്രവാസി മലയാളികള്‍ ജന്മനാടിന്റെ വികസനത്തിനായി നല്കുന്ന സംഭാവനകള്‍ അങ്ങേയറ്റം വിലമതിക്കുന്നതാണെന്ന് തോമസ് ചാഴികാടന് പ്രസ്താവിച്ചു. ഏഴാം കടലിനക്കരെ താമസിക്കുമ്പോഴും ഓരോ മലയാളിയും നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ എപ്പോഴും കാത്തുസൂക്ഷിക്കുന്നു. ചിക്കാഗോയില്‍ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ പൗരാവലി നല്കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു തോമസ് ചാഴികാടന് എം.പി. പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡണ്ട് ജെയ്ബു കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. വിവിധ സാമൂഹിക സാംസ്കാരിക മലയാളി സംഘടനകളുടെ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. ജോസ് കണിയാലി, സിറിയക് കൂവക്കാട്ടില്‍, തോമസ് പൂതക്കരി, പീറ്റര്‍ കുളങ്ങര, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ബിനോയി കിഴക്കനടി, സിബി കൈതക്കതൊട്ടിയില്‍, വിന്‍സന്റ് ആകശാല, ജോര്‍ജ് കള്ളിവയലില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോഷി വള്ളിക്കളം, സിബു കുളങ്ങര, സണ്ണി വള്ളിക്കളം, ബിജി എടാട്ട്, മാത്തുക്കുട്ടി ആലുംപറമ്പില്‍, സൈമണ്‍ ആറുപറ തുടങ്ങിയവര്‍ പ്രസംഗിച്ചു. സജി പൂതൃക്കയില്‍ ആയിരുന്നു എംസി.