മടമ്പം: കെ.സി.വൈ.എല്‍ മലബാര്‍ റീജിയന് യുവജന ദിനാഘോഷം മടമ്പം ഫൊറോന പള്ളിയില്‍ നടത്തി. മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോക്കി ജോര്‍ജ് അധ്യക്ഷത വഹിച്ച സമ്മേളനം അതിരൂപതാ ചാപ്ളയിന്‍ ഫാ. ചാക്കോ വണ്ടന്കുഴിയിലച്ചന് ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജിയണ്‍ ചാപ്ളയിന്‍ ഫാ.ജോസഫ്
വെള്ളാപ്പള്ളിക്കുഴിയില്‍, ഫൊറോന വികാരി ഫാ.ഫിലിപ്പ് രാമച്ചനാട്ട് ഫൊറോന ചാപ്ളയിന്‍ ഫാ. ഫിലിപ്പ് കൊച്ചുപറമ്പില്‍ അതിരൂപതാ സെക്രട്ടറി ഷാരു സോജന്, മലബാര്‍ റീജിയന് സെക്രട്ടറി സിറില്‍ സിറിയക്ക്, മടമ്പം ഫൊറോന വൈസ് പ്രസിഡണ്ട് ജ്വാല സിറിയക്ക്, യൂണിറ്റ് പ്രസിഡന്റ് ഹവിന്‍ ബിനോയ് എന്നിവര്‍
സന്നിഹിതരായിരുന്നു. 800 ഓളം വരുന്ന യുവജന പങ്കാളിത്തം മലബാറിന്റെ് മണ്ണില്‍ ക്നാനായ സമുദായത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നതായിരുന്നു.