Home Headline ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയിലെ കല്ലിട്ടതിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയിലെ കല്ലിട്ടതിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

899

ചരിത്ര പ്രസിദ്ധമായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിലെ കല്ലിട്ട തിരുനാള്‍ 2022 ആഗസ്റ്റ് 2, 3 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ആഗസ്റ്റ് 2 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് വി.കുര്‍ബാന. 7.15ന് പ്രസംഗം ഫാ.ബിജു മാളിയേക്കല്‍. തുടര്‍ന്ന് വേസ്പര, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം (ഫാ.ജിന്‍സ് നെല്ലിക്കാട്ടില്‍). ആഗസ്റ്റ് 3 ബുധനാഴ്ച രാവിലെ 10 മണിക്ക് ഫാ.ഫില്‍മോന്‍ കളത്തറയുടെ മുഖ്യ കാര്‍മ്മികാര്‍മ്മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന. ഫാ.എബി വടക്കേക്കര, ഫാ.ജോമേഷ് ഇലഞ്ഞിപ്പളളില്‍, ഫാ.ജിബിന്‍ മണലോടി, ഫാ മജോ വാഴക്കാല എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ.ഷാജി മുകളേല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, പരി.കുര്‍ബാനയുടെ ആശീര്‍വാദം (ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍).