Home Headline കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയിലെ കല്ലിട്ടതിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയിലെ കല്ലിട്ടതിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

553

കുറുമുളളൂര്‍: വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ നാമധേയത്തിലുളള കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ കല്ലിട്ടതിരുനാള്‍ 2022 ആഗസ്റ്റ് 2,3 തീയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ആഗസ്റ്റ് 2 ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതല്‍ 5 വരെ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം (റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപതാ വികാരി ജനറാള്‍). തിരുനാള്‍ ദിനമായ ആഗസ്റ്റ് 3 ബുധനാഴ്ച രാവിലെ 10 മണിക്ക് ഫാ.സുജിത്ത് കാഞ്ഞിരത്തുംമൂട്ടിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.റെന്നി കട്ടേല്‍, ഫാ.ജെബി മുഖച്ചിറയില്‍, ഫാ.റിന്‍ഷോ കട്ടേല്‍, ഫാ.സ്റ്റീഫന്‍ വമ്യാലില്‍ (OFM CAP ) എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ.റെന്നി കട്ടേല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, പരി. കുര്‍ബാനയുടെ ആശീര്‍വാദം.