ചിക്കാഗോ: ക്നാനായ കാത്തലിക് കോഗ്രസ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ഇടംപിടിച്ച 14-ാമത് കണ്വന്ഷന് വ്യത്യസ്തതകള്‍കൊണ്ട് ക്നാനായ മനസ്സുകളില്‍ ഇടം പിടിച്ചിരിക്കുന്നു.പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വ പാഠവത്തിലൂടെ കണ്വന്ഷന് ലോകശ്രദ്ധ നേടിയിരിക്കുന്നു. കണ്‍വന്‍ഷന്റെ എല്ലാ മേഖലയിലും മികവ് തെളിയിച്ച പ്രവര്‍ത്തന ശൈലികൊണ്ടുതന്നെ കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് ശ്രദ്ധേയമായിരിക്കുകയാണ്.എല്ലാ കണ്‍വന്‍ഷനിലും പ്രതിഫലിക്കന്ന, തര്‍ക്കങ്ങളും, സമ്മര്‍ദ്ദങ്ങളും കണ്വന്ഷന് തുടങ്ങുതിന് മുന്‍പുതന്നെ പരിഹരിച്ചുകൊണ്ട് കെ.സി.സി.എന്‍.എ. എക്സിക്യൂട്ടിവ് മാതൃക കാട്ടിയിരിക്കുകയാണ്.
കോട്ടയം അതിരൂപതയുമായുള്ള ബന്ധം വിച്ഛേദിച്ചു എന്നുള്ള ആരോപണം നിലനില്‍ക്കെ, സഭാപരമായ സഹകരണം ഉണ്ടാകില്ല എന്നു കരുതിയവര്‍ക്ക് ശക്തമായ മറുപടി കണ്വന്ഷന് തൊട്ടുമുന്പുതന്നെ കോട്ടയം അതിരൂപതാ അദ്ധ്യക്ഷന്റെ സന്ദേശം കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവിന്റെ വലിയ ഒരു വിജയമായി മാറി.കൂടാതെ കണ്വന്ഷന് സെന്ററില്‍ താമസവും ഭക്ഷണത്തിലുള്ള കൃത്യതയും ഇക്കുറി കണ്‍വന്‍ഷനില്‍ എത്തിയ ആളുകളുടെ മനംകവര്ന്നെടുക്കാന് കണ്വന്ഷന് കമ്മറ്റിയ്ക്ക് കഴിഞ്ഞു എന്നുള്ളതും ശ്രദ്ധേയമാണ്. സാധാരണ കണ്‍വന്‍ഷനുകളില്‍ കണ്ടുവരുന്ന, സഭാ-സമൂദായ സംഘടനാ തര്‍ക്കങ്ങളും, വാഗ്വാദങ്ങളും, കണ്‍വന്‍ഷനില്‍ ഉടനീളം നീണ്ടുനിന്നിരുന്ന സമ്മര്‍ദ്ദവും ഇക്കുറി ഇല്ലാതിരുന്നു എന്നത് സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിന് കൂടൂതല്‍ ശോഭ പകര്‍ന്നിരിക്കുന്നു.
കണ്‍വന്‍ഷനില്‍ എത്തിയ ഭൂരിപക്ഷം വനിതകളെ അണിനിരത്തി മെഗാ മാര്‍ഗ്ഗംകളി സംഘടിപ്പിച്ച കണ്വന്ഷന് കമ്മറ്റി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
അഞ്ചോ, പത്തോ പേര് അടങ്ങുന്ന വാട്ട്സ് ആപ്പ് വിമര്‍ശകരെ അവഗണിച്ചുകൊണ്ട് കേട്ടയം അതിരൂപതയും, സഭാ-സാമുദായിക ഐക്യം ഊട്ടി ഉറപ്പിക്കുന്ന ഭൂരിപക്ഷം ക്നാനായക്കാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചു കാണിച്ച കണ്വന്ഷന് കമ്മറ്റി സാധാരണ ക്നാനായ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.ഒരു വിഭാഗം ആളുകള്‍ വിമര്‍ശനത്തിന് മാത്രമുള്ള വേദിയായി കണ്‍വന്‍ഷനുകളെ ഉപയോഗിച്ചിരുന്ന കാലഘട്ടം അവസാനിപ്പച്ച് എല്ലാവരും ഏകോദര സഹോദരങ്ങളേപോലെ കൈകോര്‍ത്തുള്ള ഒരു പുത്തന്‍ കാലഘട്ടത്തിന്റെ തുടക്കമാണ് ഈ കണ്‍വന്‍ഷനെ മാറ്റിയെടുത്ത പ്രസിഡന്റ് അടക്കമുള്ള കെ.സി.സി.എന്‍.എ. നേതൃത്വത്തിന്റെ ധീരതയെ അഭിനന്ദിക്കാതെ വയ്യ. ഇതൊരു തുടക്കമാക്കിക്കൊണ്ട് ഇനിവരുന്ന കണ്‍വന്‍ഷനുകള്‍ മനസ്സിന് ശാന്തിയും സമാധാനവും നല്കുന്ന സൗഹൃദത്തിന്റെ കൂയ്ായ്മായായി മാറട്ടെ.
എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ട് അര്‍ഹിക്കുന്ന പരിഗണന ഏവര്‍ക്കും നല്കി മാതൃക കാട്ടിയ 14-ാമത് കണ്‍വന്‍ഷന്റെ ചൈതന്യവും ഐക്യവും കാലങ്ങളോളം നിലനില്ക്കട്ടെ എന്ന് പങ്കെടുത്ത ക്നാനായ മക്കള്‍ ആശിച്ചുപൊകുന്നു. വിമര്‍ശനങ്ങള്‍ക്കും, വിമര്‍ശകര്‍ക്കും അര്‍ഹിക്കുന്ന അവഗണന നല്കി പുതിയ യുഗത്തിന്റെ വെന്നിക്കൊടി പാറിച്ച കെ.സി.സി.എന്‍.എ. പ്രസിഡന്റിനും, എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും, കണ്വന്ഷന് കമ്മറ്റിയ്ക്കും ഒരായിരം അഭിനന്ദനങ്ങള്‍.