Home Headline ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി | അതിരൂപതാ മാര്‍ഗ്ഗംകളി മത്സരം നവംബറില്‍

ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി | അതിരൂപതാ മാര്‍ഗ്ഗംകളി മത്സരം നവംബറില്‍

165

ക്‌നാനായക്കാരുടെ തനതുകലയായ മാര്‍ഗ്ഗംകളി പ്രോത്സാഹിപ്പിക്കുവാനും സമുദായത്തിലെ പുതിയതലമുറയ്ക്ക് മാര്‍ഗ്ഗംകളി പരിശീലനത്തിനു പ്രചോദന മേകുവാനുമായി ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ക്കായി മാര്‍ഗ്ഗംകളി മത്സരം സംഘടിപ്പിക്കുന്നു. വിവിധ യൂണിറ്റുകളില്‍ നിന്നായി ഇതിനോടകം 51 ടീമുകള്‍ മത്സരത്തിനായി പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്ടയത്തും മലബാറിലും പ്രത്യേകം മത്സരങ്ങള്‍ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 6 ടീമുകള്‍ ജൂബിലി സമാപനത്തോടനുബന്ധിച്ച് ഫൈനലില്‍ മത്സരിക്കും. വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 20,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും നാലാം സമ്മാമായി 5,000 രൂപയും മെമന്റോയും ലഭ്യമാക്കും. കൂടാതെ നിശ്ചിത നിലവാരം പുലര്‍ത്തി മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 2,000 രൂപ വീതം പ്രോത്സാഹന സമ്മാനമായി ലഭ്യമാക്കുന്നതാണ്.