Home America ചിക്കാഗോ സെന്റ് മേരീസ് സമ്മർ ക്യാമ്പിന് സമാപനം

ചിക്കാഗോ സെന്റ് മേരീസ് സമ്മർ ക്യാമ്പിന് സമാപനം

430

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസം നീണ്ടു നിന്ന വിശ്വാസോത്സവം നടത്തപ്പെട്ടു.കുട്ടികളുടെ വിശ്വാസ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് പ്രയോജന പ്രദമായ നിരവധി ക്ലാസ്സുകളും പ്രോഗ്രാമുകളും ക്യാമ്പിൽ നടത്തപ്പെട്ടു . ക്യാമ്പ് വികാരി ഫാ. തോമസ് മുളവനാൽ ദീപം തെളിച്ചു ഉദ്‌ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ഫാ.പോൾ ചൂരതോട്ടിൽ, ഫാ.ലിജോ കൊച്ചുപറമ്പിൽ, ഫാ. തോമസ് മുളവനാൽ ഫാ . ജെറി മാത്യു, ഡോ. എമിലി ചാക്കോ, അജിമോൾ പുത്തൻപുരയിൽ, ഷൈനി വിരുത്തികുളങ്ങര, സൂസൻ ഉതുപ്പ്, ജോമോൾ ചെറിയത്തിൽ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ എടുത്തു. നിരവധി ഇൻഡോർ, ഔട്ട്ഡോർ ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു. സാനിയ മുല്ലപ്പള്ളി, ആലീസിയ കോലടി, ആൻഡ്രൂ തേക്കുംകാട്ടിൽ എന്നിവർ മികച്ച പ്രകടനത്തിന് നല്ല ക്യാമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടു. ബിനു ഇടകരയിൽ, ഫെലിക്സ് പൂത്തൃക്കയിൽ, അലക്സ് ചക്കാലക്കൽ, ജിനു നെടിയകാലായിൽ, ആഞ്ജലീന കണ്ണച്ചാൻപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം വോളന്റീയർമാർ ക്യാമ്പിന്റെ വിജയത്തിനായി വിവിധ ദിവസങ്ങളിലായി സേവനം ചെയ്തു. 130 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഫാ . സ്റ്റീഫൻ നടക്കുഴക്കൽ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു. സമാപന വേളയിൽ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . കൈക്കാരൻമാരും സിസ്റ്റർമാരും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഫാ. ലിജോ കൊച്ചുപറമ്പിൽ, സജി പൂത്തൃക്കയിൽ എന്നിവരായിരുന്നു ക്യാമ്പ് ഡയറക്ടർമാർ.