Home Headline കെ.സി.വൈ.എൽ മുട്ടം യൂണിറ്റ് യുവജന ദിനം ആഘോഷിച്ചു.

കെ.സി.വൈ.എൽ മുട്ടം യൂണിറ്റ് യുവജന ദിനം ആഘോഷിച്ചു.

209

മുട്ടം: കെ.സി.വൈ.എൽ മുട്ടം യൂണിറ്റ് യുവജന ദിനം ആഘോഷിച്ചു. രാവിലെ 7:00 മണിക്കത്തെ വി.കുർബ്ബാനയോടു കൂടി യുവജന ദിനത്തിന് ആഘോഷം കുറിച്ചു. തുടർന്ന് KCYL മുട്ടം യുണിറ്റ് പ്രസിഡന്റ് ശ്രീ സ്റ്റീഫൻ തങ്കച്ചൻ പ്ലാക്കൂട്ടത്തിൽ, ചാപ്ലയിൻ റവ ഫാ ജോസ് മാമ്പുഴയ്ക്കൽ, ഡയറക്ടർ ശ്രീ യു കെ സ്റ്റീഫൻ ഉറുമ്പിൽ,സി. മോളി കാരിത്താസ് എന്നിവരുടെ നേതൃത്വത്തിൽ KCYL പതാക ഉയർത്തി. തുടർന്ന് മുൻ യൂണിറ്റ് പ്രസിസന്റ് ശ്രീ ജോസ് തങ്കച്ചൻ പ്ലാക്കുട്ടത്തിൽ യുവജനങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടത്തപെട്ട സമ്മേളനത്തിൽ പ്രസിഡന്റ് ശ്രീ സ്റ്റീഫൻ പ്ലാക്കുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് യൂണിറ്റ് ചാപ്ലയിൻ റവ ഫാ ജോസ് മാമ്പുഴയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് ഡയറക്ടർ ശ്രീ U K സ്റ്റീഫൻ പ്രസംഗിച്ചു. തുടർന്ന് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണിസ് പി സ്റ്റീഫന്റെ നേതൃത്വത്തിൽ സെമിനാർ നടത്തപ്പെട്ടു .തുടർന്ന് സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ജസ്റ്റി മരിയ സ്റ്റീഫൻ നന്ദി അർപ്പിച്ചു. തുടർന്ന് ഇടവകയിലെ എല്ലാവർക്കും യുവജനങ്ങൾ മധുരപലഹാരങ്ങൾ വിതരണം ചെയ്തു യോഗം അവസാനിച്ചു.