Home America നാടുണർത്തി കെ സി എസ് ഷിക്കാഗോ ഓണാഘോഷം

നാടുണർത്തി കെ സി എസ് ഷിക്കാഗോ ഓണാഘോഷം

769

മലയാളിയുടെ ഗൃഹാതുരത്വം ഉണർത്തുവാൻ പോന്ന സകല ചേരുവകളും കൂട്ടി ചേർത്ത് കെ സി എസ് ഷിക്കാഗോ ഒരുക്കിയ ഓണാഘോഷങ്ങൾ ശ്രേദ്ധേയമായി. മുഘ്യതിഥിയായി അനുഗ്രഹീത ഗായികയും അരൂർ എം എൽ എയുമായ ശ്രീമതി ദലീമയും, അവർക്കൊപ്പം പുല്ലാംകുഴൽ മാന്ത്രികൻ രാജേഷ് ചേർത്തലയും, പിന്നണി ഗായകൻ മിഥുൻ ജയരാജ്ഉം ചേർന്നപ്പോൾ കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ ഒഴുകിയെത്തിയ ജന സാഗരത്തിനു സംഗീത പെരുമഴയിൽ കുളിച്ച അനുഭൂതി. വിഭവ സമൃദ്ധമായ ഓണ സദ്യയും, വാദ്യ മേളങ്ങളും, തിരുവാതിരയും, നൃത്തങ്ങളും, ഷിക്കാഗോയുടെ സ്വന്തം ഗായകർ ഒരുക്കിയ സംഗീത വിരുന്നും എല്ലാം ചേർന്ന് സൃഷ്ടിച്ച കൊച്ചു കേരളത്തിലേക്കാണ് വിശിഷ്ടാതിഥികൾക്കൊപ്പം മഹാബലി തമ്പുരാൻ എഴുന്നള്ളി എത്തിയത്. കെ സി എസ് പ്രസിഡന്റ് തോമസ് പൂതക്കരിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനം ശ്രീമതി ദലീമ ഉൽഘാടനം ചെയ്തു. സിറിയക്ക് കൂവക്കാട്ടിൽ, ഫാ. ലിജോ കൊച്ചു പറമ്പിൽ, ഡോ. മാഗി ജോൺ, ജസ്റ്റിൻ തെങ്ങനാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആഘോഷ പരിപാടികൾക്ക് ലിൻസൺ കൈതമല, ജോസ് ആനമല, ഷിബു മുളയാനിക്കുന്നേൽ, ആൽബിൻ ഐക്കരോത്തു, കെ സി എസ് ബോർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.