ക്നാനായ റീജിയൺ വിശ്വാസ പരിശീലനദിനമായി സെപ്തംബർ 18 ഞായർ വിവിധ പരുപാടികളോടെ ആഘോഷിക്കുന്നു. ക്നാനായ റീജിയണിലെ വിവിധ ഇടവകകളിലും മിഷണിലുമായി ആയിരിക്കണക്കിന് കുട്ടികൾ വിശ്വാസ പരിശീലനത്തിലൂടെ ഈ വർഷം കടന്നു പോകുന്നു. ഇതിന് മുന്നോരുക്കമായി ക്യാറ്റിക്കിസം ക്നാനായ റീജിയൺ ഡയറക്ടർ ഫാ.ജോസ് ആദോപ്പള്ളിൽ നേതൃത്വത്തിൽ നടന്ന വിശ്വാസ പരിശീലകരുടെ ഒത്തുചേരലിൽ വിവിധ കർമ്മ പരുപാടികൾക്ക് രൂപം നൽകി. വിശ്വാസ പരിശീലന ദിനത്തോട് അനുബന്ധിച്ച് വിവിധ പരുപാടികൾ ഇടവകകളിലും വിവിധ മിഷണിലുമായി നടത്തപ്പെടും.