Home Headline കെ.സി.വൈ.എൽ. ലീഡർഷിപ്പ് ക്യാമ്പ് മാർ. ജോസഫ് പണ്ടാരശ്ശേരിയിൽ ഉദ്ഘാടനം നിർവഹിച്ചു.

കെ.സി.വൈ.എൽ. ലീഡർഷിപ്പ് ക്യാമ്പ് മാർ. ജോസഫ് പണ്ടാരശ്ശേരിയിൽ ഉദ്ഘാടനം നിർവഹിച്ചു.

166

തെള്ളകം: കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തോലിക് യൂത്ത് ലീഗിൻ്റെ 2022-23 വർഷത്തെ ആദ്യ ലീഡർഷിപ്പ് ക്യാമ്പന്റെ ഔപചാരികമായ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ച് നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ ലിബിൻ ജോസ് പാറയിൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. അതിരൂപതാ സമിതി അംഗങ്ങളായ ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻക്കുഴിയിൽ, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ ലേഖ എസ്. ജെ. സി., ജന. സെക്രട്ടറി ഷാരു സോജൻ കൊല്ലറേട്ട്, വൈസ് പ്രസിഡൻ്റ് ജെറിൻ ജോയി പാറാണിയിൽ, ജോയിൻ്റ് സെക്രട്ടറി അലീന ലൂമോൻ പാലത്തിങ്കൽ, ട്രഷറർ ജെയിസ് എം. ജോസ് മുകളേൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.