Home Europe ശ്രീ ബോബന്‍ ഇലവുങ്കല്‍ DKCC ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു

ശ്രീ ബോബന്‍ ഇലവുങ്കല്‍ DKCC ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു

458

ശ്രീ ബോബന്‍ ഇലവുങ്കല്‍ DKCC ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. സമുദായം നേരിടുന്ന വലിയ വെല്ലുവിളികളെ സധൈര്യം നേരിടുവാനും ആഗോള ക്നാനായ
സമൂഹത്തെ നയിക്കുവാൻ പര്യാപ്തനായ ഒരാൾ സമുദായത്തിൻറെ ഈ പ്രതിസന്ധി ഘട്ടത്തിൽ അമരത്ത് ഉണ്ടാവണമെന്ന് KCCNA പ്രസിഡന്റ്‌ ശ്രീ സിറിയക് കൂവക്കാട്ടിലും KCCO പ്രസിഡന്റ്‌ ശ്രീ ചാണ്ടി കറുകപറമ്പിലും ഒരേപോലെ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശ്രീ ബോബൻ ഇലവുങ്കലിനെ സെപ്റ്റംബർ പത്താം തീയതി കൂടിയ കമ്മറ്റി ഐക കണ്ഠേന തിരഞ്ഞെടുത്തത്. യൂറോപ്പ് റീജിയണിൽ നിന്നും DKCC യുടെ ആദ്യ ചെയർമാൻ ആയി തിരെഞ്ഞടുക്കപ്പെട്ട ശ്രീ ബോബൻ ഇലവുങ്കലിന് എല്ലാവിധ പിന്തുണയും UKKCA പ്രസിഡന്റ്‌ ശ്രീ ബിജി മാങ്കൂട്ടത്തിൽ വാഗ്ദാനം ചെയ്തു. DKCC യുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാ റീജിയണുകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തൊരുമിച്ച് പുതിയ DKCC നേതൃത്വത്തിൻറെ കീഴിൽ സമുദായ ശാക്തീകരണത്തിന് ആത്മാർഥമായി പ്രവർത്തിക്കുമെന്ന് അറിയിച്ചു. ആഗോള ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും വളർച്ചക്കും ഉതകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുവാൻ എല്ലാവരും കൂടെ ഉണ്ടാവണമെന്ന് ബോബൻ ഇലവുങ്കൽ അഭ്യർത്ഥിച്ചു.