Home Headline ഇടവകദിനം ആചരിച്ച് ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ ഇടവക

ഇടവകദിനം ആചരിച്ച് ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ ഇടവക

369

ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഇടവക കൂടാരയോഗത്തിന്റെ 32- ആമത് വാർഷികവും, സമുദായ, ഭക്ത സംഘടനകളുടെ വാർഷികവും സെപ്റ്റംബർ 18, ഞായറാഴ്ച്ച ഇടവക ദിനമായി ആഘോഷിച്ചു. അന്ന് വൈകുന്നേരം 4.30 ന് ഇടവകഗമായ ഫാ. ജെറിൻ നടുത്തുണ്ടത്തിൽ വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകി. തുടർന്ന് പാരീഷ് ഹാളിൽ കൂടാരയോഗം കേന്ദ്ര പ്രസിഡന്റ്‌ ബെന്നി കറത്തേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനം ബഹു. കേരള സഹകരണ രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. V N വാസവൻ ഉദ്ഘാടനം ചെയ്തു.. കോട്ടയം M P ശ്രീ. തോമസ് ചാഴികാടൻ മുഖ്യ പ്രഭാഷണവും നടത്തി. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ലൗലി ജോർജും വാർഡ് കൗൺസിലർ ശ്രീ. വി. എസ്. വിശ്വനാഥനും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൂടാരയോഗം കേന്ദ്ര സെക്രട്ടറി മാത്യു കിഴക്കേപ്പുറം എല്ലാ സംഘടനകളുടെയും വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഇടവക വികാരി ഫാ. ജോസ് കടവിൽച്ചിറയിൽ സ്വാഗതവും കൂടാരയോഗം വൈസ് പ്രസിഡന്റ്‌ ശ്രീമതി റോസിലിൻ വാരാപ്പുഴ കൃതജ്ഞതയും പറഞ്ഞു.ഇടവകയിലെ മുതിർന്ന പുരുഷനെയും സ്ത്രീയെയും ഈ അവസരത്തിൽ ആദരിച്ചു. ഇടവകയിൽ നിന്നും Ph.D, CA, LLB നേടിയവരെയും, SSLC, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ അവാർഡു നൽകി അനുമോദിച്ചു. മതബോധനത്തിൽ എല്ലാ ക്ലാസ്സിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കും ഇടവകയിലെ മികച്ച അടുക്കളത്തോട്ടം സംരക്ഷിക്കുന്നവർക്കും ഉപഹാരങ്ങൾ നൽകി. സമ്മേളനത്തിന് ശേഷം സമുദായ, ഭക്ത സംഘടനകളുടെ കലാപരിപാടികളും തുടർന്ന് സ്നേഹവിരു ന്നും നടത്തി.

ബെന്നി കറത്തേടം പ്രസിഡന്റ്‌
ഇടവക കൂടാരയോഗം