കൈപ്പുഴ: കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ആരോഗ്യ പരിശോധനകൾക്കായി കൈപ്പുഴ ക്ലബും കാരിത്താസ് HDP ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് പള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. ഈ ആരോഗ്യ പരിശോധനകൾക്ക് ന്യുറോളജി, കാർഡിയോളജി, ഗ്യാസ്ട്രോ എൻ ട്രോളജി, അസ്ഥിരോഗം, ജനറൽ മെഡിസിൻ, ഇ. എൻ. റ്റി, കമ്മ്യൂണിറ്റി മെഡിസിൻ, എമർജൻസി & ട്രോമാകെയർ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധസംഘം ഡോക്ടര്‍മാര്‍ നേതൃത്വം നൽകി.