ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാര്‍ഷിക ഗ്രാമോത്സവത്തിന് തുടക്കമായി. കൊന്നത്തടി പഞ്ചായത്തിലെ കഷക
പ്രതിനിധികളെയും വനിതാ കര്‍ഷകരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെട്ട ഗ്രാമോത്സവത്തില്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന
വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി. കര്‍ഷക കൂട്ടായ്മയിലൂടെ കണ്ടെത്തുന്ന ആശയങ്ങള്‍ സ്വരൂപിച്ച് ഭാവി കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതോടൊപ്പം ഗ്രാമതലത്തില്‍ ജനങ്ങളുടെ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കുക എന്നതുമാണ് പരിപാടിയുടെ ലക്ഷ്യം. കമ്പിളികണ്ടം വൈസ് മെന്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. തെള്ളിത്തോട് ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. റെജി മുട്ടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാജി കണ്ടച്ചാന്‍കുന്നേല്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, സിസ്റ്റര്‍ ജോബി എസ് ജെ സി, സിസ്റ്റര്‍ ഡോണ, ഫാ.ജിനോ ജോസ്, കുമാരി ഖദീജ ഷബ്ന, കുമാരി മേഘ സി. എല്‍. എന്നിവര്‍ പ്രസംഗിച്ചു.