Home America ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് കാനഡയക്ക് (KCAC) നവ നേതൃത്വം

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് കാനഡയക്ക് (KCAC) നവ നേതൃത്വം

704

കാനഡയിലെ ക്നാനായ കത്തോലിക്കരുടെ പ്രതിനിധി സംഘടനയായ KCAC യെ 2022-2024 കാലഘട്ടത്തിൽ President ഫിലിപ്സ് കൂറ്റത്താംപറമ്പിൽ ന്റെ നേതൃത്വത്തിലുള്ള ടീം നയിക്കും. Vice President സിബു താളിവേലിൽ, Secretary സോജിൻ കണ്ണാലിൽ, Joint Secretary സിജു മുളയിങ്കൽ, Treasurer മജീഷ് കീഴേടത്തുമലയിൽ, National council members ലൈജു ചേന്നങ്ങാട്ട്, ബിജു കിഴക്കേപ്പുറത്തു, റിജോ മങ്ങാട്ട്, ജിസ്മി കൂറ്റത്താം പറമ്പിൽ, ജിത്തു തോട്ടപ്പള്ളിൽ, Committee members ജിജോ ഈന്തുംകാട്ടിൽ, ഡിനു പെരുമാനൂർ Ex-Officio സിബിൽ നീരാറ്റുപാറ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

KCWFC ടീമിനെ president സിമി മരങ്ങാട്ടിൽ, Vice President സൗമ്യ തേക്കിലക്കാട്ടിൽ, Secretary ജെസ്‌ലി പുത്തൻപുരയിൽ,Joint Secretary ആൻ മൂത്തരയശ്ശേരിൽ, Treasurer ആൻ മഠത്തിപ്പറമ്പിൽ എന്നിവർ നയിക്കും. KCYL ടീമിനെ അലീന കുടിയിരിപ്പിൽ, ജോവാന ഇലക്കാട്ടു, ആൽബിൻ പുളിക്കൽ, ലൂക്കാസ് ചേന്നങ്ങാട്ടു, ജേക്കബ് ചന്ദ്രപ്പള്ളിൽ എന്നിവരും നയിക്കും. Trustees ആയി ജെയ്‌മോൻ കൈതക്കുഴിയിൽ, വിപിൻ ചാമക്കാല, ഷെല്ലി പുത്തൻപുരയിൽ എന്നിവരും, ഓഡിറ്റർ ആയി ജയ്സ് ചിലമ്പത്തു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

മുൻകാലങ്ങളെ അപേക്ഷിച്ചു ഈ വർഷത്തെ പൊതുയോഗത്തിൽ ഉണ്ടായ അംഗങ്ങളുടെ പങ്കാളിത്തം വളരെയേറെ പ്രശംസിക്കപ്പെടേണ്ടതാണെന്നും, തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ബഹുഭൂരിപക്ഷം അംഗങ്ങളും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സഹൃദ മത്സരം നടന്ന ചില സ്ഥാനങ്ങളിൽ എല്ലാ സീറ്റുകളിലേക്കും ഒരേ ടീമിലെ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത് KCACയെ ശക്തിപ്പെടുത്താനും, ഒറ്റക്കെട്ടായി നില നിർത്താനും ഉപകരിക്കുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. രുചികരമായ ഡിന്നറിനു ശേഷം തുടർന്നുള്ള കൂട്ടായ്മകളിൽ വീണ്ടും കാണണമെന്നുള്ള ആഗ്രഹത്തോടെയാണ് അംഗങ്ങൾ പിരിഞ്ഞത്.