Home Europe കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

125

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ക്‌നാനായ സെവന്‍സ് ഡേ എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നവംബര്‍ 18 വെള്ളിയാഴ്ച്ച അബ്ബാസിയ നിബ്രാസ് സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് സോണുകളില്‍ നിന്നായി ഇരുപതോളം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഫിഫ ലോകകപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്, ഖത്തര്‍ ലോകകപ്പ് ലോഗോ ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ ധരിച്ച കുട്ടികള്‍ മത്സരാര്‍ത്ഥികളോടൊപ്പം അണിനിരന്നത് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഫുട്ബാള്‍ മത്സരത്തിന്റെ ഉദ്ഘാടനം കെ കെ സി എ പ്രസിഡന്റ് ജയേഷ് ഓണശ്ശേരില്‍
നിര്‍വഹിച്ചു. കെ കെ സി എ ഭാരവാഹികളായ ബിജോ മല്‍പാങ്കല്‍, ജോസ്‌കുട്ടി പുത്തന്‍തറ, ബിനോ കദളിക്കാട്, വിനില്‍ പെരുമാനൂര്‍, അനീഷ് എം ജോസ്, ഡോണ തോമസ്, ജിനു കുര്യന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.