Home Europe പ്രഥമ ഗ്ലോബല്‍ ക്‌നാനായ വോളിബോൾ ടൂർണമെന്റ് നവംബര്‍ 26 ശനിയാഴ്ച | Live on Knanayavoice...

പ്രഥമ ഗ്ലോബല്‍ ക്‌നാനായ വോളിബോൾ ടൂർണമെന്റ് നവംബര്‍ 26 ശനിയാഴ്ച | Live on Knanayavoice & KVTV

1591

ഓസ്‌ട്രേലിയൻ ക്നാനായ ചരിത്രത്തിൽ പുതിയ അദ്ധ്യായമായി എഴുതി ചേർക്കപ്പെടുന്ന പ്രഥമ ഗ്ലോബൽ ക്നാനയ വോളിബോൾ ടൂർണമെന്റ് ഈ വരുന്ന ശനിയാഴ്ച (26/11/ 2022) പെർത്തിലെ കർട്ടൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുകയാണ്. ക്നാനയ കാത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാനയും (KCCO) യും ക്നാനയ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയും (KAWA) യും സംയുക്തമായി നടത്തുന്ന ടൂർണമെന്റിൽ ഓഷ്യാനയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന ടീമുകൾ കൂടാതെ അമേരിക്കയിൽ നിന്നും എത്തുന്ന ടീമും പങ്കാളികൾ ആകുന്നു. ക്നാനയ തനിമ വിളിച്ചോതുന്ന വർണ്ണാഭമായ ചടങ്ങുകളോടെ ശനിയാഴ്ച രാവിലെ ആരംഭം കുറിക്കുന്ന ഈ ടൂർണമെന്റ് വൻ ആഘോഷമാക്കുവാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് കാവായിലെ ക്നാനയ കുടുംബങ്ങൾ. ഈ വോളിബോൾ ടൂർണമെന്റിന്റെ ഭാഗമാകുവാനും ആഘോഷമാക്കുവാനും പെർത്തിലെ സെന്റ് മേരിസ് ക്നാനയ യാക്കോബായ കമ്മ്യൂണിറ്റിയും കാവ കൂട്ടായ്മയോടൊപ്പം അണിചേരുന്നു . ഈ വോളിബോൾ മാമാങ്കത്തിന്റെ തത്സമയ സംപ്രേക്ഷണം രാവിലെ 8.30 (പെർത്ത് സമയം) മുതൽ ക്നാനയ വോയ്‌സിൽ ലൈവായി കാണാവുന്നതാണ്.