Home Headline കണ്ണങ്കര സെന്റ് സേവ്യഴ്‌സ് ക്‌നാനായ പളളിയില്‍ വി. ഫ്രാന്‍സീസ് സേവ്യറിന്റെ 180-ാമത് മദ്ധ്യസ്ഥ തിരുനാള്‍ |...

കണ്ണങ്കര സെന്റ് സേവ്യഴ്‌സ് ക്‌നാനായ പളളിയില്‍ വി. ഫ്രാന്‍സീസ് സേവ്യറിന്റെ 180-ാമത് മദ്ധ്യസ്ഥ തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

208

കണ്ണങ്കര സെന്റ് സേവ്യഴ്‌സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ വി.ഫ്രാന്‍സീസ് സേവ്യറിന്റെ 180-ാമത് മദ്ധ്യസ്ഥ തിരുനാള്‍ 2022 ഡിസംബര്‍ 1,2,3 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഡിസംബര്‍ 01 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തിരുനാള്‍ കൊടിയേറ്റ് തുടര്‍ന്ന് ഇടവക വികാരി ഫാ.സിറിയക് മറ്റത്തിലിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന. 7 മണിക്ക് കണ്ണങ്കര സെന്റ് സേവ്യഴ്‌സ് നാടക സംഘത്തിന്റെ 5-ാംമത് സാമൂഹിക സംഗീത നാടകം.

ഡിസംബര്‍ 02 വെളളിയാഴ്ച രാവിലെ 7 മണിക്ക് കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി.റവ.ഫാ മൈക്കിള്‍ വെട്ടിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന. വൈകിട്ട് 6.15 ന് സിമിത്തേരി പളളി പന്തലില്‍ ലദീഞ്ഞ് തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേക്ക്. 8.15 റവ.ഫാ തോമസ് പുതിയകുന്നേല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് വേസ്പര, പരി.കുര്‍ബാനയുടെ ആശീര്‍വാദം.

പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 03 ശനിയാഴ്ച രാവിലെ 10 മണിക്ക് റവ.ഫാ.സില്‍ജോ ആവണികുന്നേലിന്റെ മുഖ്യകാര്‍മ്മികര്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.റെജി കൊച്ചുപറമ്പില്‍, ഫാ.ജിനു മാന്തിയില്‍, ഫാ.ജെഫിന്‍ ഒഴുങ്ങാലില്‍, ഫാ.ജിബിന്‍ കീച്ചേരില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. വെളിയന്നൂര്‍ പളളി വികാരി ഫാ.ജിന്‍സ് നെല്ലിക്കാട്ടില്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പരി.കുര്‍ബാനയുടെ ആശീര്‍വാദം (വെരി.റവ.ഫാ ജയ്‌മോന്‍ ചേന്നാക്കുഴി). വൈകിട്ട് 7 മണിക്ക് സാമൂഹിക സംഗീത നാടകം ‘ദൈവം തൊട്ട ജീവിതം’