Home America ലണ്ടൻ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ ALL SAINTS DAY സെലിബ്രേഷൻ...

ലണ്ടൻ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ ALL SAINTS DAY സെലിബ്രേഷൻ നടത്തി

298

ലണ്ടൻ: ഒണ്ടാരിയോ-ലണ്ടനിലെ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ നവംബർ 20 ന് ALL SAINTS DAY സെലിബ്രേഷൻ നടത്തുകയുണ്ടായി .നൂറോളം കുട്ടികളണിനിരന്ന പരേഡിൽ കുഞ്ഞുങ്ങളേപ്പോലെയാകാൻ ആഹ്വാനം ചെയ്ത ക്രിസ്തുനാഥന്റെ വാക്കുകളെ അന്വർത്ഥമാക്കിക്കൊണ്ട് വിശുദ്ധരുടെ വേഷവിധാനങ്ങളോടുകൂടി മതാധ്യാപകരും പങ്കെടുത്തത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു .അതോടൊപ്പം മാലാഖാമാരായി വേഷമണിഞ്ഞ കൊച്ചുകുട്ടികൾ പരേഡിൽ അണിനിരന്നത് ചടങ്ങുകളുടെ മാറ്റുകൂട്ടി .ALL SAINTS DAY സെലിബ്രേഷൻ ഭംഗിയാക്കുവാനായി ക്രമീകരണങ്ങൾ നടത്തിയ വേദപാഠ പ്രിൻസിപ്പൽ ലിജി സന്തോഷ് മേക്കര ,വൈസ് പ്രിൻസിപ്പൽ ജൈമോൻ ജോർജ് കൈതക്കുഴിയിൽ ,മറ്റു മതാധ്യാപകർ ,കൈക്കാരന്മാർ ,പാരിഷ് കൗൺസിൽ അംഗങ്ങൾ ,എല്ലാറ്റിനുമുപരിയായി കുട്ടികളെ വിശുദ്ധരുടെ വേഷമണിഞ്ഞെത്താൻ മുൻകൈയെടുത്ത മാതാപിതാക്കൾ എന്നിവർക്കെല്ലാം വികാരി ഫാദർ പത്രോസ് ചമ്പക്കര നന്ദി പ്രകാശിപ്പിച്ചു.