ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഫൊറോന ദൈവാലയത്തില്‍ അമലോത്ഭവ മാതാവിന്റെ ദര്‍ശന തിരുനാള്‍ 2022 ഡിസംബര്‍ 7, 8 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്നാനായവോയ്സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഡിസംബര്‍ 7 ബുധനാഴ്ച വൈകുന്നേരം 5.30 ന് റവ.ഫാ.ജോണ്‍ കണിയാര്കുന്നേലിന്റെ കാര്‍മ്മികത്വത്തില്‍ ടൗണ്‍ കുരിശുപളളിയില്‍ വി.കുര്‍ബാന. തുടര്‍ന്ന് ജപമാല പ്രദക്ഷിണം പളളിയിലേക്ക്. 8 മണിക്ക് പ്രസംഗം (റവ.ഫാ.ബിജോ കൊച്ചാദംപളളിയില്‍). തുടര്‍ന്ന് വേസ്പര (റവ.ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍). പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ.മാത്യു ഏറ്റിയേപ്പളളില്. തുടര്‍ന്ന് കപ്ലോന്‍ വാഴ്ച.
ഡിസംബര്‍ 8 വ്യാഴാഴ്ച രാവിലെ 10 മണിക്ക് റവ.ഫാ.ബോബി കൊച്ചുപറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. 11.30 ന് പരി.കുര്‍ബാനയുടെ പ്രദക്ഷിണം ടൗണ്‍ കുരിശുപളളിയിലേക്ക്. തുടര്‍ന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് തിരുവചന സന്ദേശം നല്‍കും. 12.30 ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം പളളിയിലേക്ക്.
Home Headline ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍ മാതാവിന്റെ ദര്‍ശന തിരുനാള്‍ | ക്നാനായവോയ്സിലും KVTV-യിലും തത്സമയം