യു.കെ.കെ.സി.എ വലിയ യൂണിറ്റുകളില്‍ ഒന്നും വില്യം ഷേക്സ്പിയറിന്റെ നാട്ടിലെ ക്നാനായ യൂണിറ്റായ കവന്‍ട്രി & വാര്‍വിക്ഷയര്‍ യൂണിറ്റിന് നവ നേതൃത്വം. ഡിസംബര്‍ 28ന് വാല്‍സ്ഗ്രേവ് സോഷ്യല്‍ ക്ലബ്ബില്‍ വച്ച് നടത്തിയ യൂണിറ്റിന്റെ പ്രൗഢ ഗംഭീരമായ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ വച്ചാണ് യൂണിറ്റിന്റെ 2023 -2025 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഡേനെ തിരഞ്ഞെടുത്തത്. പുനലൂര്‍ സെന്റ് മേരിസ് ക്നാനായ കാത്തലിക് ഇടവക തെങ്ങേലി മണ്ണില്‍ മോന്‍സി തോമസ് പ്രസിഡന്റ്, ചാമക്കാല സെന്റ് ജോണ്‍സ് ഇടവക ഐത്തില്‍ ജോബി ഐത്തില്‍ ജനറല്‍ സെക്രട്ടറി, അരീക്കര സെന്റ് റോക്കിസ് ക്നാനായ കാത്തലിക്ക് ഇടവക താളിപ്ലാക്കില് ഷിജോ അബ്രാഹാം ട്രഷറര്‍, സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഇടവക പെരുമ്പേല് ടാജ് തോമസ് വൈസ് പ്രസിഡന്റ് സെന്റ് ഫ്രാന്‍സിസ് സെയില്‍സ് ക്നാനായ കാത്തലിക് ചര്‍ച്ച് തിരുവന്‍വണ്ടൂര്‍ ഇടവക മേമനകളീക്കല് റില്ലു അബ്രാഹം ജോയിന്റ് സെക്രട്ടറി, തിരുഹൃദയ ക്നാനായ ദേവാലയം മോനിപ്പള്ളി ഇടവക താനിമൂട്ടില് സ്റ്റീഫന്‍ താനിമൂട്ടില് ജോയിന്റ് ട്രഷറായും തിരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മിറ്റിയിലെ പ്രസിഡന്റും ഇടക്കോലി സെന്റ് ആന്‍സ് ക്നാനായ കത്തോലിക്ക ഇടവക കവുന്നുംപാറയില്‍ ഷിന്‍സണ്‍ മാത്യുവും സെന്റ് മേരിസ് ഫൊറാന ദേവാലയം ചുങ്കം ഇടവക പടിഞ്ഞാറയില്‍ ജോസ് മാണിയും 2023 -2025 കാലത്തേക്ക് കോവന്ററി & വാര്‍വിക്ഷയര്‍ യൂണിറ്റിന്റെ അഡൈ്വസ്ഴ്സായി തുടരും. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളി ഇടവക ചിറക്കര സിബു കുര്യനാണ് റീജിയണല്‍ റെപ്രെസെന്ററ്റീവ്, ചെറുകര സെന്റ് മേരിസ് ക്നാനായ കാത്തലിക്ക് പള്ളി ഇടവക പഴയിടത്ത് സെലിന് സോജി കള്ളമല സെയിന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഇടവക ചാമാക്കലയില് ജോമ്സി ദീഷിത്തുമാണ് വുമണ്‍സ് റെപ്രെസെന്ററ്റീവ്സ്. ഇടക്കോലി സെന്റ് ആന്‍സ് ക്നാനായ കത്തോലിക്ക പള്ളി ഇടവക മുപ്രാപ്പളളില്‍ ജൂലി ബിനുവും, കോതനല്ലൂര്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക് ചര്‍ച്ച് ഇടവക ചീനോത്ത് ബിജി അനിലുമാണ് പ്രോഗ്രാമുകളില്‍ കലയുടെ മാസ്മരിക ലോകം തീര്‍ക്കുവാനായി പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സായി തിരഞ്ഞെടുക്കപ്പെട്ടത്.
വാരപ്പെട്ടി സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവക തേനംമാക്കില്‍ ഷൈജി ജേക്കബ് (കോവെന്ററി ഏരിയ റെപ്രെസെന്ററ്റിവ്), അരീക്കര സെന്റ് റോക്കിസ് ഇടവക മുപ്രാപ്പള്ളില്‍ ജയന് പീറ്റര്‍ (ലെമിങ്ങ്ടണ് ഏരിയ റെപ്രസെന്ററ്റിവ്), കൂടല്ലൂര്‍ സെന്റ് മേരിസ് പള്ളി ഇടവക തൈത്തറപ്പേല്‍ ഷിജോ ജോസ് (നനീട്ടന് ഏരിയ റെപ്രസെന്ററ്റിവ്), ചെറുകര സെന്റ് മേരിസ് ക്നാനായ ചര്‍ച്ച് ഇടവക പഴയിടത്ത് ബിജു മാത്യു (റഗ്ബി ഏരിയ റെപ്രസെന്ററ്റിവ്), അരീക്കര സെന്റ് റോക്കിസ് ഇടവക തോമസ് ജോസഫ് (ഡാവെന്ററി ഏരിയ റെപ്രസെന്ററ്റിവ്) എന്നിവരെയും തിരഞ്ഞെടുത്തു. ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് ഇടവക ഷിജി സ്റ്റീഫനെയും കല്ലറ സെന്റ് തോമസ് ഇടവക ജോബി അബ്രഹാമിനെയും യുകെകെസിവൈഎല്‍ ഡയറക്ടര്‍മാരായി പൊതുയോഗം തിരഞ്ഞെടുത്തു.