Home Europe കെ.കെ.സി.എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

കെ.കെ.സി.എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

168

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2023 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റെടുത്തു. മുൻ പ്രസിഡൻറ് ജയേഷ് ഓണശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വരണാധികാരി ജോൺസൻ വട്ടകോട്ടയിൽ ഭരണ കൈമാറ്റത്തിന് നേത്യത്വം നല്കി. ജനറൽ സെക്രട്ടറി ബിജോ മല്പാങ്കൽ സ്വാഗതം ആശംസിച്ചു. മൂന്നുവർഷത്തെ സുത്യർഹമായ സേവനത്തിനു ശേഷം ഉപദേശക സമിതി സ്ഥാനത്തുനിന്നും വിരമിച്ച റെജി അഴകേടത്തിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. നിയുക്ത പ്രസിഡണ്ട് സെമി ജോൺ ചവറാട്ടിന് ജയേഷ് ഓണശ്ശേരിൽ പതാക കൈമാറി. ജനറൽ സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസുകുട്ടി പുത്തൻതറ, FSS കൺവീനർ റോബിൻ അരയത്ത് എന്നിവർ യഥാക്രമം റിപ്പോർട്ട് ബുക്ക്, കണക്ക് ബുക്ക്, FSS കണക്ക് തുടങ്ങിയവ 2023 ഭരണസമിതിക്ക് കൈമാറി. കുവൈറ്റ് പ്രവാസജീവിതം അവസാനിപ്പിച്ച് കാനഡയിലേക്ക് യാത്രയാകുന്ന മുൻ പ്രസിഡണ്ട് ജയേഷ് ഓണശേരിയെ അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ സ്മരിച്ചുകൊണ്ട് ഊഷ്മളമായ യാത്രയപ്പ് യോഗത്തിൽ വെച്ച് നൽകി. പുതിയ ഭരണ സമിതി ഭാരവാഹികളായ സെമി ജോൺ ചവറാട്ട്, ജന. സെക്രട്ടറി ബൈജു തോമസ്, ട്രഷറർ ഇമ്മാനുവേൽ കുര്യൻ എന്നിവർ സംസരിച്ചു.