തെള്ളകം: ചെറുപുഷ്പ മിഷന് ലീഗ് സംസ്ഥാന സമിതിയുടെ കോട്ടയം അതിരൂപത സന്ദര്‍ശനം “സൗഹൃദം 2k23”, പുതിയ അതിരൂപത ഭാരവാഹികളിലേക്കുള്ള
നേതൃമാറ്റവും ചൈതന്യയില്‍ വച്ച് നടന്നു. പുതിയ എക്സിക്യൂട്ടീവിന്റയും പഴയ എക്സിക്യൂട്ടീവിന്റയും സംയുക്ത മീറ്റിംഗില്‍ സി.അനു പ്രാര്‍ത്ഥന നടത്തി.
ജെയിംസ് കൊച്ചുപറമ്പില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് നിയുക്ത ഡയറക്ടറിനെ ബാഡ്ജും നിയുക്ത ഭാരവാഹികളെ ഷാളും അണിയിച്ച് സ്വാഗതം ചെയ്തു. പ്രസിഡന്റ് അജീഷ് കൊണ്ടാടുംപടവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ.ജിതിന് വല്ലാര്‍കാട്ടില്‍, ബേബി പ്ളാശ്ശേരില്, സുജി
പുല്ലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ ഡയറക്ടര്‍ ഫാ.റ്റിനേഷ് കുര്യന് പിണര്‍കയില്‍ മറുപടി പ്രസംഗം നടത്തി. ബിബിന്‍ ബെന്നി നന്ദി പറഞ്ഞു.