Home Headline KCYL പടമുഖം ഫൊറോനയുടെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തി.

KCYL പടമുഖം ഫൊറോനയുടെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തി.

145

പടമുഖം: KCYL പടമുഖം ഫൊറോനയുടെ നേതൃത്വത്തില്‍ ഫൊറോന സമിതിയും കെസിവൈഎല്‍ ചക്കുപള്ളം യൂണിറ്റും സംയുക്തമായി യുവജനങ്ങള്‍ക്കായി SOLIDARIETA’-23 എന്ന ക്യാമ്പ് ജനുവരി മാസം 14 ,15 തീയതികളില്‍ ചക്കുപള്ളം ജപമാല രാജ്ഞി ദേവാലയത്തില്‍ വെച്ച് നടത്തി. പടമുഖം ഫൊറോന പ്രസിഡന്റ് സെബിന്‍ ചേത്തലില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചക്കുപള്ളം ഇടവക വികാരി ഫാദര്‍ തോമസ് ഐക്കര സ്വാഗതം ആശംസിച്ചു. KCYL അതിരൂപത പ്രസിഡന്റ്
ലിബിന്‍ ജോസ് പാറയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. KCYL പടമുഖം ഫൊറോന ചാപ്ലയിന്‍ ഫാ. ഷാജി പൂത്തറ മുഖ്യപ്രഭാഷണം നല്‍കി. KCYL അതിരൂപത സെക്രട്ടറി ഷാരു സോജന്‍, ജോയിന്‍ സെക്രട്ടറി അലീന ലുമോന്‍ എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ടീം കട്ടുറുമ്പിന്റെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി വിവിധതരം കലാപരിപാടികളും, ക്ലാസുകളും, ഗെയിമുകളും നടത്തി. ശേഷം ചക്കുപള്ളം യൂണിറ്റ് സെക്രട്ടറി ജോസ്മി ജോയിച്ചന്‍ നന്ദി
പറഞ്ഞു.