കടുത്തുരുത്തി: സെന്റ്.മൈക്കിള്‍സ് സ്കൂളില്‍ നടന്ന ബി.സി.എം പ്രഥമ ഖോ-ഖേ മത്സരത്തില്‍ പുന്നത്തറ സെന്റ് തോമസ് ഗേള്‍സ് സ്കൂള്‍ ഒന്നാം സ്ഥാനവും,
കിടങ്ങൂര്‍ സെന്‍ മേരിസ് സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ട്രോഫികള്‍ വിതരണം ചെയ്തു. പഠനത്തോടൊപ്പം കായിക പരമായ പരിശീലനങ്ങള്‍ കുട്ടികളെ തിന്മയുടെ വഴികളില്‍ നിന്നും മാറി നില്ക്കാന് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റ് സംഘാടനം ഏറ്റെടുക്കുകയും മികച്ച രീതിയില്‍ പരിപാടികളെ ഏകോപിപ്പിക്കുകയും, മത്സരങ്ങളെ കണ്ടു വിലയിരുത്തുകയും ചെയ്ത. കടുത്തുരുത്തിയിലെ ആളുകളുടെ ഫുട്ബോള്‍ താല്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച വിവിധ കായിക താരങ്ങളെ മാര്‍ മാത്യു മൂലക്കാട്ട് ആദരിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ അധ്യാപകനായ ജോസ് മാത്യു, കായികാധ്യാപകന് സിബി ജോസഫ്, നിബു മാത്യു എന്നിവരെ ആദരിച്ചു. കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ സെക്രട്ടറി ഫാദര്‍ തോമസ് പുതിയകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ എബ്രഹാം പറമ്പേട്ട്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ സാജു, സ്കൂള്‍ പ്രിന്‍സിപ്പല്‍ സീമ സൈമണ്‍, ഹെഡ്മിസ്ട്രസ് സുജ മേരി തോമസ്എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷം മുതലാണ് പെണ്‍കുട്ടികള്‍ക്കായി ഖോ – ഖോ മത്സരം ആരംഭിച്ചത്.
Home Headline ബി.സി.എം ഖോ-ഖോ മത്സരത്തില്‍ പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് സ്കൂളിന് ചാമ്പ്യന്‍ഷിപ്പ്