Home India ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി.

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി.

67

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 147 വൃക്കരോഗികൾക്ക് നൽകി. ഫാ.ആൻഡ്രൂസ് ചിരവത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗവണ്മെന്റ് പ്ളീഡർ അഡ്വ. നിധിൻ പുല്ലുകാടൻ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ്, ശ്രീ.എം.സി. ചെറിയാൻ, ശ്രീമതി സാലമ്മ ആൻഡ്രൂസ്, സി. ശ്ലോമ്മോ എന്നിവർ പ്രസംഗിച്ചു. എല്ലാ മാസവും ഡയലിസിസ് കിറ്റ് നൽകുന്നതിന് സാമ്പത്തിക സഹായം നൽകുന്ന എല്ലാവരെയും ആശ്രയ സ്നേഹപൂർവ്വം ഓർക്കുന്നു.