Home America ലണ്ടൻ സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവൽസര ആഘോഷം ക്നായി തൊമ്മൻ ഹാളിൽ നടത്തപ്പെട്ടു

ലണ്ടൻ സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവൽസര ആഘോഷം ക്നായി തൊമ്മൻ ഹാളിൽ നടത്തപ്പെട്ടു

206

കാനഡയിലെ ലണ്ടൻ ഒന്റാരിയോയിൽ ലണ്ടൻ സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവൽസര ആഘോഷം JINGLE AND MINGLE 2023 എന്ന പേരിൽ ക്നായി തൊമ്മൻ ഹാളിൽ നടത്തപ്പെട്ടു .70ഓളം കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ നിരവധിയായ കലാപരിപാടികൾ മിഴവേകി .ക്ലബ് അംഗങ്ങൾക്ക് ഒരു പുത്തൻ ഉണർവേകാൻ സാധിച്ചു എന്നത് അഭിമാനകരമാണ്.നിരവധിയായ കാര്യപരിപാടികളിലൂടെ ലണ്ടൻ സോഷ്യൽ ക്ലബ് ഇപ്പോൾ ശ്രദ്ധാ കേന്ദ്രമാകുകയാണ്.പരിപാടിയുടെ ഉത്ഘാടനം പ്രസിഡൻ്റ് ശ്രീ.ചഞ്ചൽ തോമസ് മണലേൽ നടത്തി.സെക്രട്ടറി ശ്രീ.സിബു ജോസഫ് താളിവേലിൽ ട്രഷറർ ജിം മാത്യു തേരകത്തനാടിയിൽ പ്രോഗ്രാം കോർഡിനേറ്റേർസ് ശ്രീ. ഡിനു ജേക്കബ് പെരുമാനൂർ ,ശ്രീമതി. സ്റ്റെഫി സുമൽ പടപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.