പുതുവേലി: KCC പുതുവേലി യൂണിറ്റിന്റെ ഔദ്യോഗിക പ്രവർത്തന ഉദ്ഘാടനം 22/ 01/ 2023 ഞായറാഴ്ച പരിശുദ്ധ കുർബ്ബാനക്കുശേഷം KCC യൂണിറ്റ് പ്രസിഡന്റ് ആൽവിൻ എബ്രഹാം ചിറയത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ KCC അതിരൂപതാ പ്രസിഡന്റ് ശ്രീ. ബാബു പറമ്പടത്തുമല ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചാപ്ളയിൻ റവറന്റ് ഫാദർ ജോൺ കണിയാർ കുന്നേൽ ആമുഖ പ്രഭാഷണം നടത്തി. അതിരൂപതാ സെക്രട്ടറിശ്രീ. ബേബി മുളവേലിപ്പുറം, ഗുണഭോക്താവിന് ഒരു കൈത്താങ്ങ് ഭവന നിർമ്മാണ പദ്ധതി പ്രകാരം 5 ലക്ഷം രൂപയുടെ ചെക്ക് നൽകി അതിരൂപത ട്രഷറർ ശ്രീ ജോൺ തെരുവത്ത്, സന്നിസ്ഥ ജീവിതത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ സിസ്റ്റർ റോസിറ്റ സിസ്റ്റർ എൽസി ടോം എന്നിവർക്ക് മോമെന്റോ നൽകി ആദരിച്ചു അതിരൂപത വൈസ് പ്രസിഡന്റ് ശ്രീ ടോം കരികുളം, ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു അതിരൂപത ജോയിൻ സെക്രട്ടറി ശ്രീ MC കുര്യാക്കോസ് ഇടവകയിലെ എല്ലാ ഭവനങ്ങളിലും നല്‍കാനുള്ള പൂര്‍വപിതാവ് ക്നായ് തോമായുടെ ഫോട്ടയുടെ പൃകാശനം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ശൃീ ജിന്സണ് പെരുന്നിലത്തിനു നല്കി നിര്‍വഹിച്ചു.യോഗത്തിന് ജോർജ് കൊറ്റംകൊമ്പിൽ സ്വാഗതവും ബിജോ ഞാറക്കാട്ടിൽ നന്ദിയും രേഖപ്പെടുത്തി. യൂണിറ്റ് ഭാരവാഹികളായ ഷൈജു പുനമ്പിൽ, സിജു മുളയാനിക്കൽ, ടോം കീപ്പാറയിൽ എന്നിവർ നേതൃത്വം നല്കി.