ചാമക്കാല: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സി.തോമാസിയ എസ്.വി.എം (93) നിര്യാതയായി. സംസ്കാരം വെളളിയാഴ്ച (27.01.2023) രാവിലെ 9.30 ന് ചാമക്കാല വിസിറ്റേഷന്‍ മഠംചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്ക പളളിയില്‍. പരേത പുന്നത്തുറ പനംതാനത്ത് പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോസഫ്, പരേതരായ ജോണ്‍, കോരകുട്ടി, മാത്യു, മറിയാമ്മ, നൈത്തോ, അന്നമ്മ, ഏലിക്കുട്ടി. പരേത ചുങ്കം, ഉഴവൂര്‍, മടമ്പം, നട്ടാശ്ശേരി, മ്രാല, കട്ടച്ചിറ, മളളൂശ്ശേരി, താമരക്കാട്, എന്നീ സ്കൂളുകളില്‍ അധ്യാപികയായും മറ്റക്കര, മാറിക, കല്ലറ, കിടങ്ങൂര്‍, ചാമക്കാല എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം വ്യാഴാഴ്ച (26.01.2023) വൈകിട്ട് 7 മണിക്ക് ചാമക്കാല വിസിറ്റേഷന്‍ മഠം ചാപ്പലില്‍ കൊണ്ടുവരും.