ഇടയ്ക്കാട്ട്: ചങ്ങനാശ്ശേരി- കോട്ടയം വികാരിയാത്തുകളുടെ തദ്ദേശീയ പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന് മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 109-ാം ചരമവാര്‍ഷികവും അനുസ്മരണ ശുശ്രൂഷയും 2023 ജനുവരി 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്നാനായ ഫൊറോന പളളിയില്‍ വച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ച് ഭക്തിപുരസ്സരം ആചരിക്കുന്നു. കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, അതിരൂപത അസംബ്ലിയില്‍ പങ്കെടുക്കുന്ന വൈദികരും സഹകാര്‍മ്മികത്വം വഹിക്കും. തിരുക്കര്ങ്ങള് ക്നാനായവോയ്സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.
Home Headline ദൈവദാസന് മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 109-ാം ചരമവാര്‍ഷികം | ക്നാനായവോയ്സിലും KVTV-യിലും തത്സമയം